American library books » Literary Collections » അക്ഷരം മാസിക- August 2017 by Aksharam Magazine Admin (acx book reading txt) 📕

Read book online «അക്ഷരം മാസിക- August 2017 by Aksharam Magazine Admin (acx book reading txt) 📕».   Author   -   Aksharam Magazine Admin



1 2 3 4
Go to page:
തെളിവ് - യഥാര്‍ത്ഥ കഥ

ചില തട്ടിപ്പുകേസുകളില്പെട്ട മുജീബ് റഹ്മാന്

എന്ന വ്യക്തിയെ അറസ്റ്റ്
ചെയ്യാനെത്തിയ എസ്.ഐ
വിജയകൃഷ്ണനെ പ്രതി വെടിവെച്ചുകൊന്നു.
തികച്ചും ദുരൂഹമായ ഒരു
ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു
മുജീബ്. ഭാര്യയും പത്തു വയസ്സായ ദില്ഷാദ്
എന്ന
മകനും നാലുവയസ്സുകാരി മുഹ്സിനയുമടങ്ങുന്ന
കുടുംബം. ഏതോ ഒരു നിമിഷത്തില്
തോന്നിയ
കുബുദ്ധി, കൃത്യനിര്വ്വഹണത്തിനെത്തിയ
നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില്
കലാശിച്ചു. നിഷ്കളങ്കരായ രണ്ടു
മക്കളേയും കൈ പിടിച്ച്
ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്
കാടുകളിലേക്ക് ഓടിയൊളിച്ചു. പ്രതിക്കു
വേണ്ടി വലിയൊരു പോലീസ്
സന്നാഹം തെരച്ചില് ആരംഭിച്ചു.
പശ്ചിമഘട്ട താഴ്വരകള് അരിച്ചു
പെറുക്കുന്ന പോലീസിനു മുന്നില്
ശ്വാസമടക്കിപ്പിടിച്ചു ഒരു
കുറ്റിക്കാട്ടില് രണ്ടു
പിഞ്ചുങ്ങളെ ചേര്ത്തുപിടിച്ചൊരു
മാതാവും പ്രതിയായ പിതാവും ഒളിച്ചു
നിന്നു. തൊണ്ടപോലും അനക്കാന്
സാധിക്കാത്ത മക്കള്. പോലീസ്
മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത് മക്കള്
ഭീതിയോടെ കാണുന്നുണ്ട്.
പോലീസിന്റെ കണ്ണില് പെടാതെ ഒരു ഒരു
രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി.
നേരം പുലര്ന്നപ്പോള്
കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്
നിറച്ച് ഉമ്മയും ഉപ്പയും ആ മക്കള്ക്കു
നല്കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്.
കാട്ടില് നിന്നെന്തു കിട്ടാനാ..!
വിശന്നും ക്ഷീണിച്ചും തളര്ന്ന മക്കളോടു
ആ ഉമ്മയും ഉപ്പയും “ഞങ്ങള് മരിക്കാന്
പോവുകയാണെന്നും നിങ്ങളു വീട്ടിലേക്കു
പൊയ്ക്കോളൂ. മൂത്താപ്പ നോക്കുമെന്നും”
പറഞ്ഞ് വീട്ടിലേക്കയക്കുന്നു.
ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു
നോക്കി മനമില്ലാ മനസ്സോടെ വീട്ടിലേക്കു
പോകുന്ന മക്കള്…. നടന്നു നീങ്ങുമ്പോള്
പുറകില് വെടിയൊച്ച. പ്രിയമാതാവു
വെടിയേറ്റു വീഴുന്നു. ഉടന്
തന്നെ രണ്ടാമത്തെ വെടിശബ്ദവും.
സ്വയമുതിര്ത്ത വെടിയില്
ഉപ്പയും മറിഞ്ഞുവീഴുന്ന,പിടഞ്ഞുമരിക്കുന്ന
രംഗം കണ്ടു പകച്ചു കൊണ്ട് മക്കള്
വീട്ടിലേക്കുതിരിക്കുന്നു….

വെടിയേറ്റു മരിച്ച എസ്.ഐ
വിജയകൃഷണന്റെ വീട്ടില് ദുഃഖാര്ത്തരായ
അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്
വിജിനയും വിനൂപും…
കുടുംബത്തിന്റെ ഏക
അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്
കണ്ണീരുമായി അവര് അവര്
ഇഴുകിച്ചേര്ന്നു. വണ്ടൂര് പോലീസ് സ്റ്റേഷന്
പരിസരത്ത് നൂറുക്കണക്കിനാളുകള്
മനുഷ്യസ്നേഹിയായ ആ
നിയമപാലകന്റെ മൃതദേഹം കാണാന്
കോരിച്ചൊരിയുന്ന
പേമാരിയെ വകവെക്കാതെ ഒത്തുകൂടി.
തിമര്ത്തുപെയ്യുന്ന മഴയത്ത്
ജയകൃഷണന്റെ മൃതദേഹം വഹിച്ച്
സ്വഗൃഹത്തിലെത്തിയ
ആംബുലന്സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു.
ഒടുവില് ആ നല്ല
മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്ത്തി ഓര്മയായി…

ദില്ഷാദും മുഹ്സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട
പ്രതീതി…!
ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ
മൈതാനത്ത് വിരലില് നിന്നൂര്ന്നു പോയ
ഇളംവിരലുകള്….
ദിവസങ്ങള്ക്കുള്ളില്ത്തന്നെ കരുവാരക്കുണ്ട്
ദാറുന്നജാത്ത് ഓര്ഫനേജ്
കുട്ടികളെ ഏറ്റെടുത്തു.
പഠനവും ഭക്ഷണവും വസ്ത്രവും നജാത്
കമ്മിറ്റി വഹിക്കാമെന്നേറ്റു.
ബാല്യത്തിന്റെ രണ്ടു വേദനകള്
നജാതിലേക്ക് യാത്രയായി. പഠന
മേഖലയിലേക്കും.
അവിടെ ഒരു കുടുംബം പോലെ മക്കള്
കഴിച്ചുകൂട്ടി.

ദിവസങ്ങള് കൊഴിഞ്ഞുവീണു.
മധ്യവേനലവധി…
സ്കൂളടച്ചു. അനാഥരും അഗതികളുമായ
അനേകം മക്കള് വീട്ടിലേക്ക്
പോവുകയാണ്.
ദില്ഷാദിനും മുഹ്സിനക്കും പോകാന്
സ്വന്തമായി ഒരു വീടില്ല.
കാടിനരികില് ടാര്പോളിന് കൊണ്ടു
വലിച്ചുകെട്ടിയ ഒരു ഷെഡ് മാത്രം.
അവിടെയാണെങ്കില് ഓര്ക്കാനാവാത്ത
ഒരുതരം ഭീതി തളംകെട്ടി നില്ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്
തോന്നിയ
ആശയം സഹാധ്യാപകരോടും മറ്റു
വിദ്യാര്ത്ഥികളോടും പങ്കുവെച്ചു.
നാമെല്ലാവരും ഇന്നു മുതല് ദിവസവും ഒരു
ചെറിയ സംഖ്യ, നമ്മളാല് കഴിയുന്ന ഒരു തുക
മുഹ്സിനക്കും ദിലുവിനും വേണ്ടി ഒരു
പെട്ടിയില്, അല്ലെങ്കില് ഒരു കാശുകുടുക്ക
വാങ്ങി അതില് നിക്ഷേപിക്കുന്നു.
ആര്ക്കാണ് കൂടുതലുള്ളതെന്നറിയാമല്ലോ…
ഒരു വര്ഷം കഴിഞ്ഞ് അതു പൊട്ടിച്ചു
കിട്ടുന്ന സംഖ്യ സ്വരൂപിച്ച് നമുക്ക്
ദില്ഷാദിനും മുഹിസിനക്കും ഒരു
വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട
വിദ്യാര്ത്ഥികളും സഹാധ്യാപകരും “സ്വരൂക്കൂട്ടല്”
ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി…
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5
രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ
കുടുക്കയിലിട്ടു…
പുത്തനുടുപ്പു
വാങ്ങുമ്പോഴും പഠനോപകരണങ്ങള്
വാങ്ങുമ്പോഴും കുട്ടികള് മിച്ചം വെച്ചു…
ഒരു വര്ഷമങ്ങനെ കടന്നുപോയി….

നാളെ പെട്ടി പൊട്ടിക്കുകയാണ്…
ആ സന്തോഷനിമിഷമാലോചിച്ച്
നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല…
പെട്ടികളെല്ലാം പൊട്ടിച്ചു…
സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു
കൊച്ചുവീടായി രൂപാന്തരപ്പെട്ടു.
വീടുപണികള് യുദ്ധകാലാടിസ്ഥാനത്തില്
തന്നെ…
ഇനി ഗൃഹപ്രവേശം….
അധ്യാപകരും വിദ്യാര്ത്ഥികളും എല്ലാ കാര്യത്തിനും മുന്നില്
തന്നെ നിന്നു….
ഗൃഹപ്രേവേശത്തിനു
ക്ഷണിയ്ക്കാനായി അധ്യാപകര് എസ്.ഐ
ജയകൃഷ്ണന്റെ വീട്ടിലെത്തി..
തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന
കൊലയാളികളുടെ മക്കള്ക്കു
വേണ്ടി നിര്മ്മിച്ച
വീടിന്റെ താക്കോല്ദാന ചടങ്ങിലേക്ക്
ക്ഷണിയ്ക്കപ്പെടുന്ന ഭാര്യയും മക്കളും..
വല്ലാത്തൊരു വെല്ലുവിളിയാണത്….
ഒരര്ത്ഥത്തിലൊരു പരിഹാസമാണത്…..
പക്ഷേ, ആ അമ്മ ശോഭന
കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ…
“ഞാന്
പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ
കുട്ടികളോടു നന്നായി പഠിയ്ക്കാന്
പറയണം.
എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്
പറയണം. സാമ്പത്തിക പ്രശ്നം കൊണ്ട്
പഠിക്കാതിരിക്കരുത്… എന്റെ വക
എല്ലാ പ്രാര്ത്ഥനകളുമുണ്ട്…..”
ക്ഷണിയ്ക്കാന് പോയ
അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള്
കണ്ണീരു തുടച്ചു…
വീടിനു വെളിയിലിറങ്ങിയ അധ്യാപകര്
പിന്നില് നിന്നുള്ള വിളി കേട്ട് തിരിഞ്ഞു
നോക്കി.
“ഇനി ഞാന് വരാത്തതിനു മക്കള്ക്കൊരു
വിഷമം വേണ്ട. എന്റെ മോന്
വിനുവിനെ പറഞ്ഞയക്കാം….”
അതുകൂടി കേട്ടപ്പോള്
വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്….
പി.ജി കഴിഞ്ഞതാണ് വിനു.
പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച്
നില്ക്കുകയാണ് മകനും….

വീടിന്റെ താക്കോല് ദാന ചടങ്ങ്….
ഗ്രാമാന്തരീക്ഷത്തില് ഉയര്ന്ന
ചെറിയൊരു സ്റ്റേജ്….
നാട്ടുപ്രമാണിമാരും എം.എല്.എയും ഓര്ഫനേജ്
ഭാരവാഹികളും ഉള്ള വേദി…
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്ത്ഥികളും തിങ്ങി നിറഞ്ഞ
സദസ്സ്…..
പ്രാഥമിക യോഗ നടപടികള്ക്കു
ശേഷം താക്കോല്ദാനം നിര്വ്വഹിക്കപ്പെടുന്നു….
മൈക്കിലൂടെ അനൗണ്സ് കേട്ടു…
“അടുത്തതായി വീടിന്റെ താക്കോല്
ദാനമാണ്. താക്കോല് ഏറ്റുവാങ്ങാന്
വേണ്ടി ദില്ഷാദിനെയും മുഹ്സിനയെയും ക്ഷണിച്ചു
കൊള്ളുന്നു… ”
ദില്ഷാദും മുഹ്സിനയും സദ്സ്സില്
നിന്നെഴുന്നേറ്റു..
ആളുകളുടെ കണ്ണുകള് ആ
നിഷ്കളങ്കബാല്യങ്ങളില് പതിഞ്ഞു…
അവര് വേദിയിലേക്ക് നടക്കുമ്പേള്
സദസ്സില് നിന്ന് മറ്റൊരാള്
കൂടി എഴുന്നേറ്റു…
വിനു… എസ്.ഐ ജയകൃഷ്ണന്റെ മകന്….
ദില്ഷാദിനെയും മുഹ്സിനയെയും തന്റെ ഇടത്തും വലത്തും ചേര്ത്തു
പിടിച്ച് ഒരു വല്യേട്ടനായി വിനു
വേദിയിലേക്ക്….
ആ രണ്ടു ഇളം കൈകളെയും വിനു ചേര്ത്തു
പിടിച്ചു കൊണ്ട് താക്കോല്
ഏറ്റുവാങ്ങുന്നു…
കണ്ടുനിന്നവരുടെ കണ്ഠമിടറുന്ന കാഴ്ച….
വീര്പ്പടക്കിയാണ് സദസ്യര് ഈ
രംഗം കാണുന്നത്.
വേദിയിലുള്ളവര് കണ്ണീരു തുടക്കുന്നു….
വല്ലാത്തൊരു നിശബ്ദത…..
താക്കോല് വാങ്ങി ആ
അനിയനെയും അനിയത്തിയെയും തോളില്
കൈയിട്ടു വിനു സദസ്സിലേക്ക്…..
ഒന്നു കൈയടിക്കാന് പോലും മറന്നു പോയ
സദസ്യര്….
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന
മൂന്നു വേദനകള്……
മലയാളമേ .. നിന്റെ ഉത്തമ
സംസാകാരത്തിനേ ഈ നന്മ
വിളയിക്കാനാവൂ…
നീ വിതയ്ക്കുന്ന
മഹത്വമാം സംസ്കൃതിയില് ഞങ്ങള്
ആനന്ദതുന്ദിലരാവുന്നു..
ഹര്ഷപുളകിതരാവുന്നു.

(വായനക്കാര് മറന്നുകാണില്ല, 4
വര്ഷം മുമ്പ്
മലപ്പുറം ജില്ലയിലെ
കാളികാവിലാണ് ഈ സംഭവം നടന്നത്.)  (Rajmohan)

(Story based on newspaper reports)

സ്കൂൾ കാലഘട്ടം- കഥ

എഴുപതുകളിൽ തെക്കൻ ജില്ലയിൽ നിന്നുള്ള അദ്ധ്യാപകർ മലപ്പുറo ജില്ലയിലെ സ്കൂളുകളിൽ പഠിപ്പിച്ചിരുന്ന കാലഘട്ടത്തിലേക്കാണ് .എന്റെ ഒരു സുഹൃത്ത് എന്നെകൂട്ടികൊണ്ട് പോയത്!

ഞാൻ കേൾവികാരനായി മുന്നിലിരിക്കുമ്പോൾ അയാൾ പറഞ്ഞു തുടങ്ങി.
" ഞാൻ അന്ന് അഞ്ചാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപകനായ കുമാരൻ മാസ്റ്റർ നോട്ട് ബുക്കുകൾ പരിശോധന നടത്തുന്നതിനിടയിൽ എന്റെ 'കള്ളത്തരം ' പിടിക്കപെട്ടത്. ഒരേ നോട്ടുബുക്കിൽ ഒരു ഭാഗത്ത് നിന്ന് ഇംഗ്ലീഷും മറുഭാഗത്ത് നിന്ന് അറബിയും എഴുതിയതിന് അദ്ദേഹത്തിന്റെ ചൂരൽ വടി എന്റെ കൈപത്തിയിൽ പല തവണ പതിച്ചു. എനിക്ക് നല്ലവണ്ണം വേദനിച്ചിരുന്നുവെങ്കിലും ഞാൻ കരഞ്ഞതേയില്ല -
ഇടക്ക് ഉച്ചക്ക് മുമ്പുള്ള ഇടവേളയിൽ കുമാരൻ മാസ്റ്റർ എന്നെ വിളിപ്പിച്ചു.
സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ അദ്ധ്യാപകരെല്ലാം എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി.
കുമാരൻ മാസ്റ്റർ മെല്ലെ എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
" ഉച്ചക്ക് ഭക്ഷണം കഴിച്ച് നീ ഇവിടേക്ക് വരണം "
ഞാൻ അതെ യെന്ന് തലയാട്ടി.
ഉച്ചക്ക് ഞങ്ങൾ കുട്ടികൾ ഗോതമ്പിന്റെ ഉപ്പ് മാവ് വാങ്ങിച്ചു കഴിക്കാനായി വരിയായി നിൽക്കുകയായിരുന്നു.
എന്റെ ഊഴമെത്തിയപ്പോൾ അതുവഴി വന്ന
കുമാരൻ മാസ്റ്റർ ഭക്ഷണo വിളമ്പി തരുന്ന താത്തയോടായി പറഞ്ഞു.
" അവന് കൂമ്പിച്ച് വിളമ്പി യേര് .അവൻ പാരാബ്ദക്കാരനാ :....!
എന്റെ വീട്ടിലെ അവസ്ഥ നാട്ടുക്കാരനായ ഏതോ അദ്ധ്യാപകൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഉച്ചക്ക് കിട്ടുന്ന ഈ ഉപ്പ്മാവ് ലഭിക്കാൻ വേണ്ടി മാത്രം കട്ടികളെ സ്കൂളിലേക്ക് വിടുന്ന രക്ഷിതാക്കളുടെ കൂട്ടത്തിൽ എന്റെ മാതാപിതാക്കളുമുണ്ടായിരുന്നു-
ഒരു നേരത്തെ ഭക്ഷണമെങ്കിലും മകന് സ്കൂളിൽ കിട്ടുമല്ലോ എന്നായിരുന്നു അവരുടെ മനസ്സിൽ.
അങ്ങിനെ ഉപ്പ് മാവ് കഴിച്ച് ഞാൻ കുമാരൻ മാസ്റ്ററുടെ അടുത്തു ചെന്നു
അദ്ദേഹം എന്റെ കൈ പിടിച്ച് മുറ്റതേക്കിറങ്ങി.
" നീ എന്റെ കൂടെ വാ : .. നമ്മുക്ക് അങ്ങാടിവരെ ഒന്ന് പോകണം"
മാസ്റ്റർ മുന്നിലും ഞാൻ പിറകിലുമായി അരകിലോ മീറ്റർ അകലെയുള്ള അങ്ങാടി ലക്ഷ്യമാക്കി നടക്കുമ്പോൾ അദ്ദേഹം എന്റെ വീട്ടുകാര്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.
നോട്ടുബുക്കുകൾ വിൽക്കുന്ന കടയിലേക്ക് കയറി കൊണ്ട് മാസ്റ്ററ് എന്നോട് ചോദിച്ചു.
"എത്ര വിഷയമുണ്ട് പഠിക്കാൻ ?
ഞാൻ ഉത്തരം നൽകി 
കടക്കാരനോട് അതിനുള്ള നോട്ടുബുക്കും പേനയും പെൻസിലുമൊക്കെ വാങ്ങി തിരിച്ച് പേരുമ്പോൾ അയാളറിയാതെ ഞാൻ കരയുകയായിരുന്നു.
മക്കൾക്ക് വേണ്ടതിനും വേണ്ടാത്തതിനും നോട്ടുബുക്കുകൾ വാങ്ങിക്കുമ്പോൾ ഞാൻ കുമാരൻ മാസ്റ്ററെ ഓർത്തു കൊണ്ടേയിരിക്കുന്നു.ം."

ഇത് പറഞ്ഞ് നിർത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നനഞ്ഞിരുന്നു.എന്റെയും!.Mayin Kutty Valapra

ഓര്‍മ്മ-കവിത

Anilkumar Thekkanasseril Rajappan 

യാത്ര-കവിത

 ഈ പകലിൽ നിന്റെ ഓർമ്മകളെല്ലാം
ഇരുട്ടിന്റെ മറതേടുന്നു
കൂട്ടി ചേർത്ത വരികളെല്ലാം ഇന്ന്
അർത്ഥം കിട്ടാത്ത കവിതകളാക്കുന്നു
നീ എനിക്കു വേണ്ടി നട്ടുവളർത്തിയ കനൽപൂക്കൾ
ഇന്നന്റെ ഇന്നലകളെ ചൂട് പിടിപ്പിക്കുന്നു
ഒരുമിച്ച് കണ്ട സ്വപ്നത്തിൽ
നീമാത്രം ഉറങ്ങി പോയി
ഞാനിന്നും ആ കനവിന്റെ 
വെള്ളിവെളിച്ചത്തിൽ സ്നേഹാർദ്ര തോണയിൽ
നീയില്ലാത്ത അക്കരേക്ക്
യാത്ര തുടരുന്നു- Sangeeth Krishna

വിധി-കവിത

നാമെത്രധന്യരാണീ സുഖസുന്ദര-
ജീവിതവഴിയിലെയനുഗ്രഹീതർ..
മണ്ണുവാരിതിന്നു കത്തലടക്കുന്ന
മർത്യന്റെ മുന്നിലേക്കെറിയുന്നയുച്ചിഷ്ടം
കൈകുത്തി മൂട്ടുനിരക്കിയിരക്കുന്നയാളിനെ
കാൽകവച്ചു കടന്നു തിരക്കിനാൽ..
അമ്പലനടയിലും പള്ളി മുറ്റങ്ങളിലും
 ഭിക്ഷ തേടുന്നുവെങ്കിലും.
കല്ലിലും കുരിശിലും വീണു കിടന്നും
സങ്കടമറുതിക്കു കണ്ണീരുവീഴ്ത്തുന്നു..
അവനവന്റെയനുഗ്രമോർത്തു നന്ദി
ചൊല്ലില്ല കൈകൾകൂപ്പുകയില്ലെങ്കിലും
കുറ്റമെന്നും ദൈവത്തിന്നു തന്നെ..
എന്തിനു ദൈവമേ എനിക്കീവിധം വിധി..
സന്തോഷവേളയ്ക്കു നന്ദിയില്ലാത്തോ
ർക്ക്...സന്താപനേരത്ത് കനിയണമെന്നതെന്തു ന്യായം.. യാമങ്ങളുടെ കാവൽക്കാരൻ

കവിതയെ തേടി-കവിത

വേച്ചു നടന്നു കാലങ്ങൾ വേദനാ-
സംഹാരിയാകുന്ന കവിതയെ തേടി ഞാൻ...
വേട്ടയാടും കിരാതന്റെ വിരലുകൾ
വേദമിറ്റി പുണ്യമേറ്റൊരാ നാൾ തൊട്ടേ...
അർക്കരശ്മികൾ തപസ്സിന്റെ ചർക്കയിൽ...
സർഗ്ഗലാവണ്യ കാന്തികൾ നെയ്യുമീ-
സ്വർഗ്ഗസിന്ദൂരരേഖയാം ഭൂമിയിൽ-
സ്വർണ്ണപീയൂഷമിറ്റിയ നാൾ മുതൽ...
പർണ്ണശാലകളാകുന്ന ഹൃത്തുകൾ-
വർണ്ണനക്ഷത്ര വാക്കുകൾ കൊണ്ടൊരീ-
മർത്ത്യമൂർദ്ധാവിൽ ചിന്തകൾകോരിയി-
ട്ടഷ്ടമംഗല്യമന്ത്രം ജപിക്കവെ...
ആർദ്രമേഘങ്ങൾ മേൽക്കൂര പണിയുമീ-
ആശ്രമത്തിന്റെ അംഗണവാടിയിൽ-
താഡനമേറ്റൊരെൻ ജീവിതസ്വപ്നമാം-
താടി വളർത്തിയെൻ കാത്തിരിപ്പിപ്പഴും...
വന്നതില്ലിന്നോളമൊരു വാക്കു തന്നില്ല.
ഒരു നോക്കിനാലെന്നിലേറിയില്ല.
പാണ്ഡുവിൻ പുത്രരാമഞ്ചു പേർക്കൊക്കെയും-
പ്രാണനിശ്വാസമായ് നിന്നൊരാ കൃഷ്ണ പോൽ-
പ്രാപഞ്ചഗന്ധർവ്വ കവികളിലൊക്കെയും
പ്രാവിന്റെ കുറുകൽ പോലുണ്ടവളെപ്പോഴും...
അമ്മയായഗ്നിയായശ്വവേഗങ്ങളായ്,
അന്തിയിൽ പന്തമായന്നപൂർണ്ണാംബയായ്,
അത്തിപ്പഴം പോലെ ആസ്വാദനങ്ങളായ്..
ആകാശഭൂമിയിലാകെ പരന്നവൾ.
എങ്കിലുമിറ്റിറ്റു വീഴുന്ന തുള്ളിപോൽ-
ഇപ്പടുംകുമിളയിൽ വന്നതേയില്ലവൾ -Deepak Ram

ജീവിതവഴി-കവിത

Aswathy Rajendran 

കാലങ്ങൾ-കവിത

Santhosh NG‎ 

ഓർമ്മ-കവിത

Gopan Palazhi 

വിധി-കവിത
1 2 3 4
Go to page:

Free e-book: «അക്ഷരം മാസിക- August 2017 by Aksharam Magazine Admin (acx book reading txt) 📕»   -   read online now on website american library books (americanlibrarybooks.com)

Comments (0)

There are no comments yet. You can be the first!
Add a comment