American library books » Language & Literature » അക്ഷര വീട് മാസിക MARCH-2017 by Aksharaveedu Admin (best classic books to read .txt) 📕

Read book online «അക്ഷര വീട് മാസിക MARCH-2017 by Aksharaveedu Admin (best classic books to read .txt) 📕».   Author   -   Aksharaveedu Admin



1 2 3
Go to page:
തുടരട്ടെ.: എം.പി...Martin Palakkappillil

 

താമര...കവിത

 

പ്രിയ.... താമരയേ...

ചേറിലാണ് നി൯വാസമെന്നാലും
ചേലൊത്ത സുന്ദര പുഷ്പം നീ
നിന്നെപ്പറിക്കാനൊത്തിരി...
ചേറിലേക്കിറങ്ങിടേണം
എന്നാലും സുന്ദരപുഷ്പമേ..
നിനക്കായ് ചേറിലിറങ്ങിടാം... ഞാ൯
(രാജ്മോഹ൯)Raj Mohan

വസന്തം....കവിത

നിറമാര്‍ന്ന പൂവുകള്‍ നറുമണം പൊഴിക്കുന്ന-
നനുത്ത വസന്തമേ വന്നാലും വന്നാലും-
നിറയ്ക്കയീധരയില്‍ സുഗന്ധമാംസുരഭില-...
നിര്‍വൃതിയൂറും ഹൃദു മധുവസന്തം!

ഋതുമതിയാകും ഭൂകന്യയോ നിന്‍മധു-
രതിസ്പര്‍ശമേറ്റിടും നിമിഷമതില്‍.
പ്രകൃതിയും പൂക്കളും പുളകിതരായിടും-
പ്രണയമായി നീപൂക്കും യാമമതില്‍.

വിരഹമാം വേനലില്‍ വാടിയ കനവുകള്‍-
വിടര്ത്തി ടും വസന്തം നവ മുകുളങ്ങളെ.
നവമോഹചിറകേറി പറന്നിടും പക്ഷികള്‍-
നനവാര്‍ന്ന ചില്ലയില്‍ കൊക്കുരുമ്മും.

പിണക്കമാര്‍ന്നകലെയായി നില്‍ക്കുമീ ഗ്രീഷ്മം-
പരിഭവമാര്‍ന്നിന്നു മുഖം മറയ്ക്കെ,
പരിഭവിക്കേണ്ടെന്നു ചൊല്ലുന്നു ധാത്രിയാള്‍-
പ്രകൃതിതന്‍ പ്രതിഭാസമിതറിഞ്ഞീടുക.

വേനലും വസന്തവും ഗ്രീഷ്മവുമെന്നാളും-
വേണമീ ഭൂമിയെ കാത്തീടുവാന്‍.
ജീവിതം പോലുമതല്ലെയീ ധരയില്‍ നാം-
ജീവിച്ചു തീര്‍ക്കുന്നു സുഖദുഃഖങ്ങളാല്‍.

വേനലാം ദുഃഖവും സുകൃതമാം വസന്തവും-
വേണമീ മണ്ണില്‍ നമുക്കുയിരുകാക്കാന്‍.
വസന്തമേ വന്നാലും വാസന്തം തന്നാലും
വരവേല്‍ക്കുവാന്‍ ഞങ്ങള്‍ കാത്തിരിപ്പൂ.

സീനോ ജോണ്‍ നെറ്റോ .Zeeno John Netto

 

പതിവുപോലെ...കവിത

പുതുമയില്ലാത്ത...

ചിറകരിഞ്ഞുവീണ കിളിയുടെ
ചിറകെടുത്തുകൂടുവയ്ക്കുന്ന
സാക്ഷരതയിന്നു വളർന്നു ...
ആതുര ശുശ്രുഷകൾ മറന്നു
ചാകാൻ കിടക്കുന്നവന്റെ സെൽഫി
എടുത്തു യുവാക്കൾ ജീവന്റെ
വിലമറന്ന് ഒന്നിച്ചൊടുക്കാൻ
ചിന്തകളൊന്നുമോർക്കാതെ.

വേദനയറിയാത്ത മുഖങ്ങൾ
വികാരമില്ലാത്ത യുഗത്തിൽ
സഹതാപമില്ലാത്ത വേദനയും
അപകടങ്ങളുംഅത്യാഹിതങ്ങളും
നിത്യജീവിതത്തിലെ കെട്ടുകാഴ്ചകൾ.
സംസ്കാരത്തിന്റെ ഗുണഗണങ്ങളുമായ്
സമ്മർദത്തിന്റെ തിരക്കഥകളിൽ
എല്ലാം തികച്ചുംപതിവുപോലെ.Mahima Mujeeb

 

പാണന്റെ പാട്ട്...കവിത

 കാലവും മാറി
കഥയൊന്നാകെ മാറി

അന്ന് നാം ഒന്നായി നല്ലോണമുണ്ടേ
നല്ലോല പായമേൽ ചമ്രം പടഞ്ഞേ
പാട്ടും കളിയുമായി പാറിനടന്നേ ..

കാച്ചെണ്ണ തേച്ചൊരു മുത്തശ്ശിയമ്മ
പഴങ്കഥ ആയെന്നോ
കടങ്കഥയായേ ...

വൃദ്ധസദനപ്പടിക്കലിരുന്നു
വേണ്ടാത്ത മക്കൾക്കനുഗ്രഹം കോർത്തെ ....
 ഞാനുമെന്റോളും
എൻ കുട്യോളുമിന്ന്
തമ്മിൽ കളിചിരി പൂത്തിരി കെട്ടെ

വട്ടു കളിയില്ല പൊട്ടാസുതോക്കും
ചൂണ്ടുവിരൽത്തുമ്പിൽ ലോകം
ഒന്നാർത്തേ ...

നാടുമീ നാട്ടാരും വീടരും അന്യം ..
നാടുമുടിഞ്ഞാലെനിക്കെന്താ ചേതം .!

കൂട്ടില്ല കൂടപ്പിറപ്പില്ലാണ്ടായേ....
കൂട്ടില്ല കൂടപ്പിറപ്പില്ലാണ്ടായേ.....

കൂട്ടില്ല ... .. കൂടപ്പിറപ്പില്ലാണ്ടായേ....!!

ജിജി. ..Jiji Hassan

 

ഓർമ്മക്കുറിപ്പ്-കവിത

 സങ്കീർത്തനങ്ങളിൽ ചിതറി വീഴും
മനസിലുണരുന്ന തീവ്രാനുരാഗങ്ങൾ,
പ്രണയം ചിറകടിച്ചുയരും മനസിൽ...
ആണിനു പെണ്ണും .പെണ്ണിനാണും
കണക്കെ പ്രകൃതി നിശ്ചയമായ്
നിറഞ്ഞീടുന്നു ഭൂവിൽ ''
അനുരാഗമുദിപ്പതിനായ് നിനച്ചിരിക്കൽ
നീ പ്രിയമായി വന്നൊരു പുതുമഴ,
ചിന്തകൾ നനഞ്ഞൊരു ഓർമ്മകളിൽ
പുണരുവാൻ കൊതിപ്പൂ | നിൻ മേനി.
ഇന്നു നിനക്ക് പ്രിയമായൊരു ഓർമ്മ
ഞാനെങ്കിൽ, നാളെകൾ മായ്ക്കുന്ന
അപ്രിയങ്ങളാകന്നു അനുരാഗം'
സുസ്ഥിര മാം പ്രണയം നിനക്കെങ്കിൽ
ആത്മഹിതമായി ഞാൻ അലിഞ്ഞിടാം....സിറിൾ കുണ്ടൂർ

അറിയാതെ പോയത്-കവിത

ആരാ... അവൾ ചോദിച്ചു.?!!

ഞാൻ മരണമാണ്
വരുന്നില്ലേ എൻെറ കൂടെ.?!!

ഇല്ല ഞാനില്ല ഞാൻ വരില്ല...

വരാതിരിക്കാനാവില്ല
ഞാൻ നിന്നെയും
കൊണ്ടേ മടങ്ങൂ...

എങ്കിലെന്തിനു ചോദിക്കുന്നു
സമ്മതം.??

എൻെറ വിലപ്പെട്ടെതെല്ലാം
കവർന്നവൻ
സമ്മതം ചോതിച്ചിരുന്നില്ല.??

നിൻെറ മരണം
ദൈവ നീതിയല്ലേ..??!!

നീതി ??!!

ഇര മരണം വരിക്കുന്നു.??!!

വേട്ടക്കാരൻ ജീവിതം
ആടിത്തിമർക്കുന്നു.??!

നിനക്കു തെറ്റി..!!

വേട്ടക്കാരൻ
അടിതെറ്റി വീണിതാ കിടക്കുന്നു ചാരെ..

ജീവച്ഛവമായി..

അവനായ് മരണം
അകലെയാണെന്നോർക്ക നീ..

നരക തുല്യം ഈ ജീവിതം
ആർക്കു വേണം

കൂടെ വന്നേക്കുക നീ
സന്തോഷത്തോടെ..

നിൻെറ സങ്കൽപങ്ങൾക്കപ്പുറത്താണ്
യാതാർഥ്യമെന്ന
തിരിച്ചറിവോടെ.

കെ.പി.ഷമീർ..നിലമ്പൂർKp Shameer

 

കാളിയുടെ പ്രതിരൂപം-കഥ

ഞാനിന്ന് വല്ലാതെ സ്വസ്ഥയാണ്.

ഇന്നാണ് വിധി പറയുന്ന ദിവസം. കഴിഞ്ഞ ഏഴ് മാസം ആയി, കോടതി കയറി  ഇറങ്ങി എനിക്ക് മടുത്തു. ഇനി ഞാൻ സ്വസ്ഥമാകാം,

ഒക്കേത്തിനും കാരണം നിന്റെ തീ പോലെ പൊള്ളുന്ന യൗവനം ആണെന്നാണ് , രഹസ്യമായി ആ പ്രോസിക്യൂട്ടർ പറഞ്ഞത് . അയാൾക്ക് ഒരു കനൽനോട്ടം നൽകി ഞാൻ ഓർത്തു. നിന്റെ മോൾക്കും യൗവനം അല്ലെ? എന്നെ ക്കാൾ ചെറുപ്പമല്ലേ? നിനക്ക് പോലും കാമമില്ലാത്ത നോട്ടം നോക്കാനറിയില്ലേ? വല്ലവനും, നിന്റെ മോളെ നോക്കുമ്പോൾ മാത്രമേ നീ പഠിക്കു " മനസ്സിൽ ഈർഷ്യ നിറച്ചു ഞാനോർത്തു.

അന്ന് പൂരത്തിന്റെ രാത്രി, കറ്റ കൊയ്ത ക്ഷീണത്തിലാണ് , മേൽമുണ്ട് കൊണ്ട് മാറ് മറച്ചു, കറ്റ കൂട്ടിയ കളത്തിൽ ബോധം കേട്ട് വീണുറങ്ങിയ രാത്രി.
അക്കരെ കുന്നിലേയ്ക്ക് ആൾക്കാർ പൂരത്തിന് പോകുമെന്നറിഞ്ഞായിരിക്കും, അവൻ , രായിപ്പാട്ടത്തെ അരവിന്ദൻ, അവന്റെ കൂട്ടാളികൾ , ചന്ദരനും, ചെറുമൻ ചേന്നനും ഒപ്പം കറ്റ കളത്തിൽ പതിയിരുന്നത്.

വീണു കിടന്ന എന്നെ തലക്കടിച്ചു, കട്ട ചോര കണ്ണിന്റെ മേലിൽ കൂടി ഒഴുകിയിറങ്ങുന്നതും കണ്ടിട്ട് അറപ്പ് കാണിക്കാതെ,എന്റെ മേൽമുണ്ട് മാറ്റി, കെട്ടിയിരുന്ന ബ്ലൗസ് കുടുക്ക് അടക്കം കീറി, ഉടുത്തിരുന്ന മുണ്ട് വലിച്ചു കീറി വായിൽ കുത്തി തിരുകി, ഞാൻ കാത്തു വെച്ചിരുന്ന കന്യകാത്വം ദാക്ഷണ്യമില്ലാതെ അവൻ ഉടച്ചത്. നിവർത്തിയുണ്ടായിട്ടല്ല, അനങ്ങാൻ വയ്യാതെ, ഓരോ കരിങ്കല്ല് കയറ്റി വെച്ചിരുന്നു എന്റെ രണ്ടു കൈകളിലും. അരവിന്ദന്റെ ഊഴം കഴിഞ്ഞു, ചന്ദരനും, പിന്നാലെ ചെറുമനും. ചോരയിൽ മുങ്ങി പോയി അരക്കെട്ട്. ഒക്കെ കഴിഞ്ഞു ബോധം വരാൻ ചത്തില്ലെന്ന് ഉറപ്പു വരുത്താനവന്മാർ വായിലേക്ക് മധുരക്കള്ളാണൊഴിച്ചത്, വായിലെ തുണിയും, കൈയിലെ കരിങ്കല്ലും എടുത്ത് മാറ്റി അവന്മാരെപ്പോഴാണ് പോയതെന്നും ഓർമ്മയില്ലാതെ രാത്രി മുഴുവൻ ആ കറ്റപുരയിൽ കിടന്നു ഞാൻ.

" ചെറുമികൾക്ക് സൗന്ദര്യം പാടില്ല, എണ്ണ കറുപ്പിന്റെ മിനുപ്പേ ഉണ്ടാകാവു" എന്നിടക്കിടെ ചോമിയമ്മ പാടി കേൾക്കുന്നുണ്ട് . നെഞ്ചിലെ മുഴുപ്പ് , പിന്നെയും തുണികൊണ്ട് ഇറുക്കി കെട്ടി മാത്രമാണ് ഞാനെന്നും പണിക്കിറങ്ങാറുള്ളത്" രായിപ്പാട്ട് വെടക്ക് ആണുങ്ങളുണ്ട്, അവരുടെ വയലിലെ കുടിയാത്തി ആണ് നമ്മൾ എന്ന് കൊറേ പാടി കേട്ടതാണ് "

വെളുപ്പിനെ, പൂരം കഴിഞ്ഞ മടങ്ങി വെള്ളച്ചിയാണ് കണ്ടത്, ചോര മുങ്ങിയ മുണ്ടും കൊണ്ട് ഇഴഞ്ഞു നീങ്ങുന്ന എന്നെ. നാടറിഞ്ഞു, നാട്ടാരറിഞ്ഞു.

ബലാൽക്കാരം ചെയ്യപ്പെട്ട രാമന്റെ മോളെന്ന പേര് പതിച്ചു കിട്ടി. നാടിനും വീടിനും നാണക്കേട്.

" കുന്നിലെ കാളിക്ക് കരിങ്കോഴി കുരുതി കൊടുത്തന്നു, പ്രതിജ്ഞയെടുത്തു ഞാൻ " ആരും കാണാതെ, കേൾക്കാതെ.
മൂർച്ച കൂട്ടി, ഞാൻ കാത്തിരുന്നു.

ഇടിവെട്ടുന്ന രാത്രികൾ കാത്തിരുന്നു.

രാജപ്പന്റെ കള്ളുഷാപ്പിൽ നിന്നും കാലു കുഴഞ്ഞു ചന്ദരൻ ഇറങ്ങിയ ഒരു രാത്രി, ഞാനവനെ പിന്തുടർന്ന്, വയലിന്റെ അടുത്ത തൊട്ടിലിട്ടു ഞാനവനെ വെട്ടി. തുരു തുരാ വെട്ടി, തലയും ഉടലും വേർപെടുന്നത് വരെ വെട്ടി. പിന്നെ ഇരുളിൽ മറഞ്ഞു, പുഴ നീന്തി. പോലീസിനും, നായക്കും, തുമ്പൊന്നും കിട്ടിയില്ല , എന്നെ കിട്ടിയില്ലവർക്ക്.

അടുത്ത അവസരം, ചേന്നനായിരുന്നു. അവന്റെ പശുവിനു കൊഴയൊടിക്കാൻ ( തീറ്റ പുല്ലു തേടാൻ ) വന്നവനാണ്.. കൈ വെട്ടി അവന്റെ കണ്ണ് കുത്തി പൊട്ടിച്ചു, പിന്നെ അവൻ തൂങ്ങി നിന്നു , കാടിന്റെ അതിരിൽ , ഏഴിലം പാലയിൽ. നാട്ടുകാര് അടക്കം പറഞ്ഞു. യക്ഷി കയറി അവളുടെ മേൽ, ഇനി ആ രായിപ്പാട്ടെ അരവിന്ദനും രക്ഷയില്ലെന്ന്.

ഞാൻ കാത്തിരുന്നു. ഇനി അവനെ കൂടി എനിക്ക് വേണം. എന്റെ കുത്തി പൊട്ടിക്കപ്പെട്ട സ്ത്രീത്വം , അതിന്റെ നിലവിളി അടക്കാൻ അവന്റെ ജീവൻ വേണം എനിക്ക്. കൊല്ലാൻ മടുപ്പ് തോന്നിയില്ല, മുൻപ് കാളിക്ക് കരിങ്കുരുതി കൊടുക്കുന്നത് കണ്ടു, ബോധം കെട്ടവൾ ആണ് ഞാൻ.

അവൾ മരിച്ചു. ഇപ്പോൾ കാളി ആവേശിച്ച ഞാൻ മാത്രമേ ബാക്കിയുള്ളു. വരുമെന്റെ പൗർണമി.

അങ്ങനെ, പൂരം തുടങ്ങുന്നതിന്റെ മുൻപായി പറ പുറപ്പെട്ടു. ഒരു സംഘം ആൾക്കാർ നാട് ചുറ്റാൻ തുടങ്ങി. ഞാനും ഒരുങ്ങി. ഒരു കേട്ട് വിറകു തലയിൽ ഏറ്റി, അതിൽ അരിവാൾ ഒളിപ്പിച്ചു വെച്ച്, ഞാൻ പോയി രായിപ്പാട്ടേക്ക് . അവിടെ പറ വരുമ്പോൾ സദ്യ ഒരുക്കാൻ ആളുകളുടെ ബഹളം.

ആരുടേയും കണ്ണിൽ പെടാതെ,അവന്റെ അറയ്ക്കകത്ത് കയറി ഞാൻ. ഒരു മിന്നായം പോലെ, ഞാൻ ആ കട്ടിലിന്റെ അടിയിൽ പതുങ്ങി.
അരവിന്ദൻ വന്നു ഉച്ചയൂണ് കഴിഞ്ഞു മയങ്ങാൻ. അവന്റെ ശ്വാസം ഉറക്കത്തിന്റെ താളത്തിലായ നിമിഷം, ഞാൻ ഒരു ഈറ്റ പുലിയെ പോലെ ചാടി വീണു. അവനു നിലവിളിക്കാൻ സമയം കിട്ടും മുൻപേ,അവന്റെ കഴുത്തിൽ മൂർച്ചയേറിയ അരിവാൾ വെച്ച്, വായിൽ തുണി കയറ്റി. അവന്റെ മേൽ കയറിയിരുന്നു, അവനു മാത്രം കേൾക്കാൻ പാകത്തിൽ ഞാൻ ചോദിച്ചു " നിന്റെ ആണത്തം എവിടെ? എന്നെ കുത്തി മുറിച്ച, എന്നെ മാനം കെടുത്തിയ ആണത്തം കൊണ്ട് നീ എന്ത് നേടി.? അവന്റെ കണ്ണിൽ ഭീതിയുടെ തീ പടരുന്നത് ഞാൻ കണ്ടു. അവന്റെ കഴുത്തിൽ അരിവാളാൽ ഒരു മുറിപ്പാടുണ്ടാക്കി. അതിൽ നിന്നും ചോര ചീറ്റുന്നത് നോക്കി ഞാനിരുന്നു. ഒട്ടും തളരാതെ. അവൻ കെട്ടിയ കൈകൾ കൂപ്പാനൊരു ശ്രമം നടത്തി. പിന്നെ രണ്ടാമതൊന്നു ആലോചിച്ചില്ല. ഒരു വെട്ട് . ഒരു ആർത്ത നാദം, അവന്റെ വായിൽ നിന്നും തുണി തെറിപ്പിച്ചു പൊങ്ങി.

ആളുകൾ കൂടി, ഞാൻ പിടിക്കപ്പെട്ടു. അല്ല, ഞാൻ ഓടാൻ ശ്രെമിച്ചില്ല. സമാധാനം. സ്വസ്ഥം.

വാദിക്കാൻ വക്കീലില്ല. ഗവൺമെന്റ് തന്നെ ഒരു വക്കിലിനെ തന്നു. ഒന്നും നിഷേധിച്ചില്ല. ഒന്നും. നാട്ടുരാരോ പറഞ്ഞു, ഒരു ബലാൽക്കാരത്തിന്റെ "ഇര" ആണ് ഞാനെന്നു. മാധ്യമങ്ങൾ ആഘോഷിച്ചു. പട്ടികൾ എല്ലിന് കടി പിടി കൂടുമ്പോലെ അവർ വാർത്തക്കും, എന്റെ ഇന്റർവിയുവിനും കടി പിടി കൂടി. വെറുപ്പാണ് തോന്നിയത്. നിസ്സംഗത ആയിരുന്നു.

ഇന്ന് പുലർച്ചെ , കാരണമില്ലാതെ നേരത്തെ ഉണർന്നു. ഇന്നാണ് വിധി വരിക. 343 എന്ന നമ്പർ കുപ്പായക്കാരി ആയിട്ട് ഏഴ് മാസം. വിധി വരും. വരട്ടെ!

പോലീസ് വന്നു, കൊണ്ട് പോകാൻ. വാനിൽ ആയിരുന്നു യാത്ര. കോടതിയിലേക്ക് പോണ വഴി, അമ്പലം കണ്ടു, കുളം കണ്ടു, വയല് കണ്ടു , ആൽമരം കണ്ടു. എല്ലാം ആദ്യം കാണുമ്പോലെ നോക്കിയിരുന്നു.

" നിലങ്ങോട്ട് മൂന്നു പേരെ കൊന്ന കേസിലെ വിധി- പ്രതി എന്ന് ആരോപിക്കപ്പെട്ടവൾ ഗൗരി, മൂന്നു പേരെ കരുതി കൂട്ടി വധിച്ചത് , നിസ്സംശയം തെളിയിക്കാൻ പ്രോസിക്യയൂഷന് കഴിഞ്ഞതിനാൽ, ഗൗരിയെ മരണം വരെ തൂക്കിലേറ്റാൻ വിധിക്കുന്നു "

"എന്തെങ്കിലും പറയാനുണ്ടോ ? കോടതിയെ ബോധിപ്പിക്കുവാനുണ്ടോ ? " ഇത്രയും ചോദിച്ചു, ജഡ്ജി , അവളുടെ മുഖത്തേക്ക് നോക്കി.

ജഡ്ജിക്ക് ഒരു നിമിഷം ഒരു ഞെട്ടലുണ്ടായി. അവിടെ അയാൾ ദർശിച്ചത് നാവു പുറത്തിട്ട കാളിയെ, കണ്ണ് തിരുമി ഒന്നൂടി നോക്കി. ശാന്തഭാവം പൂണ്ട കാളിയെ, ദുർഗയെ, ആണ് കാണുന്നതായാൾ , എന്നിട്ടും ഒന്നൂടി നോക്കിയപ്പോൾ, ഗൗരി, അത് ഗൗരിയാണ്. അത്യന്തം പ്രഭാവത്തോടെ പുഞ്ചിരിക്കുന്ന ഗൗരിയെ.

വരദ Varada Venugopal

 

സ്വപ്നങ്ങളില്ലാത്ത യാത്ര-കവിത
1 2 3
Go to page:

Free e-book: «അക്ഷര വീട് മാസിക MARCH-2017 by Aksharaveedu Admin (best classic books to read .txt) 📕»   -   read online now on website american library books (americanlibrarybooks.com)

Comments (0)

There are no comments yet. You can be the first!
Add a comment